ഇവിടത്തെ കാര്യവും ആയിട്ട് ബന്ധമില്ലാത്ത ഒരു കാര്യം പറഞ്ഞോട്ടേ ..
ഇന്നു ജനുവരി 21, കേരളാ യൂണിവേഴ്സിറ്റി യുവജനോത്സവം കൊടിയേറുകയാണ്, ഇവിടെ, ചേര്‍ത്തലയില്‍. ഇനി ദിവസങ്ങളോളം ഈ കൊച്ചു ചേര്‍ത്തല കലാപ്രകടനങ്ങളുടെ ഉന്മാദത്തിലാടാന്‍ പോവുന്നു. ഈ അവസരത്തില്‍ നിങ്ങളെയെല്ലാവരേയും ഞാന്‍ മുഴുവന്‍ ചേര്‍ത്തലക്കാരുടേയും പേരില്‍ ക്ഷണിച്ചു കൊള്ളുന്നു .. വരിക, കണ്ടു രസിക്കുക ..
ചേര്‍ത്തല കണ്ടിട്ടുള്ളതില്‍ ഏറ്റവും വലിയോരു പന്തല്‍ യുവജനോത്സവത്തിന്റെ ഒന്നാം വേദിക്കായി ഒരുങ്ങിക്കഴിഞ്ഞൂ. അതിന്റെ നിര്‍മ്മാണവേളയിലെ ഒരു പടവും ഇവിടെ പോസ്റ്റുന്നു - പടബ്ലോഗ്ഗായിപ്പോയില്ലേ, പടം പോസ്റ്റാതിരിക്കാന്‍ ആവുമോ? ;)
പരിപാടികളേ പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ ഇവിടെ നിന്നും അറിയാം ..
എഞ്ചടാ കണ്ണാ ...
കഴിഞ്ഞുപോയ ആ നല്ല കാലങ്ങള്‍ .. മറവിയില്‍ മാഞ്ഞു തുടങ്ങിയ കുടുംബാംഗങ്ങള്‍ .. അവര്‍ പെട്ടെന്നു ഇന്നു എന്റെ ഓര്‍മ്മയിലേക്ക് പാല്‍ ചുരത്തി വന്നു .. ഇന്നിവര്‍ വീട്ടിലില്ല, ശേഷിപ്പായി പണ്ടേ ഈര്‍പ്പമുണങ്ങിയ തൊഴുത്തും ബാക്കിവച്ചിട്ട് പോയ വൈക്കോല്‍ത്തുറുവും മാത്രം...
Labels:
amma,
calf,
cow,
family,
kerala,
morning,
naadan,
nostalgia,
pachus photoblog,
pachuwithlove
Subscribe to:
Posts (Atom)