ദി കിങ്ങ്സ്ഥലം : ബനാർഗട്ട നാഷണൽ പാർക്ക് - ബാംഗ്ലൂർ.

Bold
പൊതു അഭിപ്രായപ്രകാരം ഒരല്പം പോട്ടോഷാപ്പ് പ്രവൃത്തി ചേയ്തു പോസ്റ്റുന്നു ...


ഇതെപ്പടി?

പൊന്നിൻ കുടത്തിനും പൊട്ട് ..പൊട്ടോ അതോ, രത്നകുണ്‌ഠലമോ  ...

ക്രോപ്പ് ചേയ്യാത്ത വെർഷൻ ക്ലിക്ക് ചേയ്ത് കാണാം. .
ഇഷ്ടം
പരീക്ഷ കഴിഞ്ഞ് ഉത്സവത്തിനായി ആറ്റുനോറ്റിരിക്കുക ... രാത്രി കഥകളിക്ക് വിളക്ക് വൈക്കും നേരം വരെ വളക്കടയിൽ ആളൊഴിയുന്നതും നോക്കിയിരിക്കുക .. ബാക്കി വച്ച പണം കൊണ്ടവൾക്ക് വളകൾ വാങ്ങുക .. അവൾ ദീപാരാധന കഴിഞ്ഞ് പോകുന്നതും കാത്ത് പടിഞ്ഞാറേ ആൽത്തറയിൽ പൊതിവച്ച് ആലിനു പിന്നിൽ ചെറു ചാറ്റൽ മഴയിലും വിയർത്തൊലിച്ച് ഒളിച്ചിരിക്കുക .. 

ഇനി കിട്ടില്ലാ ആ ദിനങ്ങൾ തിരികേ ....!

വിബ്രാറ്റോ ..
അഥവാ വിറയലാറ്റോ ..(ഒരു ട്രൈപോഡ് വഴിയിലെങ്ങാനും വീണു കിട്ടിയിരുന്നെങ്കില്‍ .. )


.

മഴയില്‍ തനിയേ ..സംസാരിക്കാന്‍ .. കളി പറയാന്‍ .. പരിഭവിക്കാന്‍  .. 


അപ്പൂപ്പന്‍‌താടിപ്പൂ
അപ്പൂപ്പന്‍‌ താടിപ്പൂ .. അഥവാ എരിക്കിന്‍ പൂ. 


(നോയിസ് കൂടിയോ? എങ്കില്‍ ക്ഷമിക്കുക :) )

ബെക്കര്‍


തിരുവനന്തപുരം കനകക്കുന്നു കൊട്ടാരത്തിലെ ഒരു വൈകുന്നേരത്തിന്റെ ഓര്‍മ്മക്ക് ..


കൊ‌മ്പന്‍
നാട്ടാരുടെ വീട് കയറി ഇര പിടിക്കാന്‍ ഇറങ്ങിയ ഒരു നാടന്‍ കാട്ടാന...

പതി, പത്നി ഓര്‍ വോ!മറ്റോരു സീതയേ കാട്ടിലേക്കയക്കുന്നു, മറ്റോരു പടം പൊടിതട്ടിയെടുക്കുന്നു ...

അക്കരെയെത്താത്ത പാലം
വലിയതുറ കടല്‍പ്പാലം, തിരുവനന്തപുരം - എന്റെ ആദ്യ സ്യൂഡോ-എച്ച്.ഡി.ആര്‍ പരീക്ഷണ ചിത്രം.

സ്വര്‍ഗ്ഗത്തിലേക്കുള്ള വഴിതാമരശ്ശേരി ചുരം : ഡ്രൈവറുടെ ഉത്തരവാദിത്യങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കാന്‍, വയനാടിന്റെ സൌന്ദര്യം ഒട്ടും വിട്ടു പോവാതെ നുകരാന്‍,  ഇത്തവണ വയനാട്ടിലേക്ക് പോയതു KSRTC ബസ്സില്‍ ആയിരുന്നു .. നട്ടുച്ചക്ക് പോലും കോട നിറഞ്ഞ് നിന്ന വഴികളിലൂടെയുള്ള ആ യാത്ര ബസ്സിനു വേണ്ടിയുള്ള കാത്തുനില്‍ക്കലുകളുടെ വിരസതകളെ വിസ്മരിപ്പിച്ചു - ഈ പടം ചുരത്തിന്റെ ആറാം വളവ് കഴിഞ്ഞുള്ളതാണെന്നു തോന്നുന്നു..


കാട്ടിലെ സുന്ദരിവീടിനു പിന്നിലെ തോട്ടിനു പിന്നിലെ കാടിനു മുന്നില്‍ നെഞ്ച് വിരിച്ച് നിന്ന ഇവളുമാരെ കണ്ടിട്ട് ഒരു അടി അടിക്കാതിരിക്കാന്‍ കഴിഞ്ഞില്ല ..

നീണ്ട ഒരു ഇടവേളക്ക് ശേഷം ഉണര്‍ന്നെഴുന്നേല്‍ക്കാന്‍ ഒരു ശ്രമം ..

കൊടിയേറ്റ്

ഇവിടത്തെ കാര്യവും ആയിട്ട് ബന്ധമില്ലാത്ത ഒരു കാര്യം പറഞ്ഞോട്ടേ ..

ഇന്നു ജനുവരി 21, കേരളാ യൂണിവേഴ്സിറ്റി യുവജനോത്സവം കൊടിയേറുകയാണ്, ഇവിടെ, ചേര്‍ത്തലയില്‍. ഇനി ദിവസങ്ങളോളം ഈ കൊച്ചു ചേര്‍ത്തല കലാപ്രകടനങ്ങളുടെ ഉന്മാദത്തിലാടാന്‍ പോവുന്നു. ഈ അവസരത്തില്‍ നിങ്ങളെയെല്ലാവരേയും ഞാന്‍ മുഴുവന്‍ ചേര്‍ത്തലക്കാരുടേയും പേരില്‍ ക്ഷണിച്ചു കൊള്ളുന്നു .. വരിക, കണ്ടു രസിക്കുക ..

ചേര്‍ത്തല കണ്ടിട്ടുള്ളതില്‍ ഏറ്റവും വലിയോരു പന്തല്‍ യുവജനോത്സവത്തിന്റെ ഒന്നാം വേദിക്കായി ഒരുങ്ങിക്കഴിഞ്ഞൂ. അതിന്റെ നിര്‍മ്മാണവേളയിലെ ഒരു പടവും ഇവിടെ പോസ്റ്റുന്നു - പടബ്ലോഗ്ഗായിപ്പോയില്ലേ, പടം പോസ്റ്റാതിരിക്കാന്‍ ആവുമോ? ;)

പരിപാടികളേ പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ ഇവിടെ നിന്നും അറിയാം ..

എഞ്ചടാ കണ്ണാ ...കഴിഞ്ഞുപോയ ആ നല്ല കാലങ്ങള്‍ .. മറവിയില്‍ മാഞ്ഞു തുടങ്ങിയ കുടും‌ബാംഗങ്ങള്‍ .. അവര്‍ പെട്ടെന്നു ഇന്നു എന്റെ ഓര്‍മ്മയിലേക്ക് പാല്‍ ചുരത്തി വന്നു .. ഇന്നിവര്‍ വീട്ടിലില്ല, ശേഷിപ്പായി പണ്ടേ ഈര്‍പ്പമുണങ്ങിയ തൊഴുത്തും ബാക്കിവച്ചിട്ട് പോയ വൈക്കോല്‍ത്തുറുവും മാത്രം... 
 
Creative Commons License
This work is licensed under a Creative Commons Attribution-Noncommercial-Share Alike 3.0 Unported License