ചവറ് പടം -2

.ചവറുപടം വേര്‍ഷന്‍ -2

ഇതു ചാ‌മ്പങ്ങ അഥവാ ചാ‌മ്പക്ക ഉണ്ടാവുന്ന ചാ‌മ്പ മരത്തിന്റെ ചുവട് - അവ അതിന്റെ പൂക്കള്‍ ആണ്. പൂവുകള്‍ വിടര്‍ന്ന് കായ്‌കള്‍ ആവുന്ന വര്‍ഷത്തിന്റെ ഈ തിരിവില്‍, മരങ്ങളുടെ തണലുകള്‍ പുഷ്പമെത്തകളാല്‍ വിതാനിച്ചിരിക്കും, ഇതു പോലെ .. ചെറുഗ്രാമങ്ങളെ വരെ നഗരങ്ങള്‍ അഗ്നിയെപ്പോലെ വിഴുങ്ങുന്ന ഈ നൂറ്റാണ്ടില്‍, ഇത് ഇനി എത്ര നാള്‍?


ചിന്ത


ചിന്തകള്‍ .. അമ്മയുടെ ചിന്തകള്‍ ..


ശക്തി ആര്‍ക്ക് ?


ഓര്‍മ്മയുണ്ടോ ... മതിലിന്‍‌മുകളില്‍ വലിഞ്ഞൂ കയറി, നെഞ്ചോരഞ്ഞത് കൂട്ടാ‍ക്കതെ അതില്‍ പിടിച്ച് ഇരിക്കുന്ന പായലില്‍ ശക്തന്‍ എന്നു തോന്നുന്ന ഒന്നു പറിച്ച് “ശക്തി ആര്‍ക്ക്” കളിച്ചിരുന്നതു? ഒടക്കി വലിക്കൂ‌മ്പോള്‍ എന്റേത് എപ്പോഴും പെട്ടന്ന് പൊട്ടിപോകുമായിരുന്നു .. എന്നാലും ഉത്സാഹത്തില്‍ എപ്പോഴും മുന്നിലും ആയിരുന്നു ഞാന്‍ .. എന്റെ കളികൂട്ടുകാര്‍, എന്റെ പെങ്ങള്‍ .. അവര്‍ ഒക്കെ വളരെ തിരക്ക് പിടിച്ച ജീവിതത്തില്‍ വ്യാപൃതര്‍ .. ഒരിക്കല്‍ ഒരു ദിവസം കൂടി എനിക്കാ പഴയ ദിവസങ്ങള്‍ ദൈവം തന്നിരുന്നെങ്കില്‍ ...

ഓണാശംസകള്‍ ...എല്ലാവര്‍ക്കും എന്റെ സ്നേഹം നിറഞ്ഞ ഓണാശംസകള്‍ .. ഐശ്വര്യത്തിന്റെ ആഘോഷമായ ഈ ഓണത്തിനു “എല്ലാവര്‍ക്കും ഒരു നേരം എങ്കിലും നല്ല ഭക്ഷണം കിട്ടുമാകാറാകണേ ഭഗവാനേ“ എന്നു നമുക്കു പ്രാര്‍ത്ഥിക്കാം ..

ഉല്ലാസം


മറ്റോരു ഞായറാഴ്ച കൂടി വിടവാങ്ങുന്നു - ഇനി ഒരാഴ്ച കാത്തിരിക്കണം ഒന്നു ചിരിക്കാന്‍, ഒന്നു ഒരുമിച്ച് ഉല്ലസിക്കാന്‍ ..
കരിമീനുകളെ തേടി ..
... ചെറായി കായലിലെ ഒരു പ്രഭാതം ...
.


സുപ്രഭാതം

.Good Morning from kerala


കൌസല്യാ സുപ്രജാ രാമ പൂര്വ്വ സന്ധ്യാ പ്രവര്ത്തതേ …
തൈക്കല്‍ കടപ്പുറത്തെ ഒരു പ്രഭാതം. കഴിഞ്ഞ വൈകുന്നേരത്തെ ഓര്‍മ്മകള്‍ മാത്രം കൈമുതലായുള്ള ഒരു പ്രഭാതം..


പ്രതീക്ഷ ...
ചെറായി കടപ്പുറം - പിന്നില്‍ ബീച്ചില്‍ ജനം അവധിദിനം ആഘോഷിക്കു‌മ്പോള്‍ കടലിന്റെ മക്കള്‍ക്ക് പഞ്ഞ കര്‍ക്കിടകത്തിന്റെ മന്ദത മാഞ്ഞ് കടലില്‍ പൊന്നു വിളയുന്ന സമയത്തിനായുള്ള കാത്തിരിപ്പ് മാത്രം ...


.

മഴത്തുള്ളിക്കിലുക്കം ..
കാലവര്‍ഷം തുടങ്ങി .. പാടത്തും കുളങ്ങളിലും തൊടിയിലും മറ്റും വെള്ളക്കെട്ടുകള്‍ വന്നു തുടങ്ങി .. മലയാളികള്‍ക്കിതു നോസ്റ്റല്‍ജിയയുടേയും പച്ചപ്പിന്റേയും കുളിര്‍കാലം .. ഇന്നുച്ചക്ക് മഴ ഒന്നു വിശ്രമിക്കാന്‍ തൈച്ചുവട്ടിലേക്ക് മാറിയിരുന്ന സമയത്തെടുത്ത ഒരു പടം ..


താലികെട്ട്
ഒരു താലികെട്ട് ... അതു കാണാനിരിക്കുന്നവര്‍ക്ക് പക്ഷെ അതൊരു ചന്തികാട്ട് !

.


മുന്‍പേ നടന്ന് ..നിലകിട്ടാക്കയമായാലും, അലറിവിളിക്കുന്ന തിരമാലകളായാലും മക്കള്‍ക്ക് മുന്നേ നെഞ്ചിലേറ്റാന്‍ മടിക്കാതെ മുന്നേ നടക്കുന്ന നമ്മുടെ അമ്മമാര്‍ക്കായി ..`


ഗര്‍ഭിണി


പെയ്തൊഴിയാന്‍ ഗര്‍ഭിണിയെപ്പോലെ മുട്ടി നില്‍ക്കുന്ന ആകാശം ... വീശിയടിക്കുന്ന കായല്‍ക്കാറ്റ്, മഴയേല്‍ക്കാന്‍ കൊതിച്ചു നില്‍ക്കുന്ന ഭൂമി .. ഒരു നോസ്റ്റല്‍ജിക്ക് കായല്‍ ഷോട്ട് .. കുട്ടനാട്ടില്‍ നിന്നും.
.


നാളെയുടെ വാഗ്ദാനം
കയറാന്‍ കൊതിക്കുന്നവനും കയറി ഇറങ്ങിയവനും ..


റോളര്‍കോസ്റ്റര്‍ - തമിഴ് കളര്‍നേരത്തെ പോസ്റ്റിയ പടത്തിന്റെ കളര്‍ വേര്‍ഷന്‍ ..

കടലിന്റെ മക്കള്‍
കടലമ്മേ കടലമ്മേ, കനിവൊന്നു തരു അമ്മേ ..
വല നിറയേ മടി നിറയേ പവിഴങ്ങള്‍ തരികമ്മേ ..


റോളര്‍കോസ്റ്റര്‍


തമിഴ്‌നാട്ടിലൂടെയുള്ള ഒരു യാത്രക്കിടയില്‍ കണ്ടുമുട്ടിയ ബാല്യങ്ങള്‍ - സേലത്തിനടുത്ത് നാലു വരികളില്‍ പുതുതായി നിര്‍മ്മിക്കപ്പെട്ട രാജപാതക്കടൂത്തെ ഒരു കൊച്ചു കുടുംബം. മുന്നിലൂടെ, കണ്ണില്‍ ഒരു തിളക്കം മാത്രം ബാക്കി വച്ചുകൊണ്ട് ചീറിപ്പായുന്ന ആഡംബരക്കാറുകള്‍ അവരുടെ സ്വപ്നങ്ങള്‍ ആയിരിക്കാം .. അവര്‍ ഒരിക്കല്‍ അതിലും വലിയവ സ്വന്തമാക്കുമെന്നു തീരുമാനിച്ചുറച്ചിട്ടുണ്ടാവാം ... അവരുടെ സ്വപ്നങ്ങള്‍ക്കൊരു ബെസ്റ്റ് ഓഫ് ലക്ക് ...


അവന്റെ കടലെടുത്ത സ്വപ്നം

റിസഷനും ബെഞ്ചും പിങ്ക് സ്ലിപ്പും പിച്ചപാത്രവും ദുഃസ്വപ്നം കണ്ട് മടുത്ത് , ഒരു ചേഞ്ചിനായി ബീച്ചിലേക്കിറങ്ങിയ എനിക്ക് വീണുകിട്ടിയ അജ്ഞാതനായ ഒരു നിഷ്കളങ്കബാല്യത്തിന്റെ കളിചിരികള്‍ ..എന്റെ വീട് : പച്ചനിറത്തിലെ ചെരിഞ്ഞ മേല്‍ക്കൂര ആയിരിക്കും അതിനു ..

അയ്യോ .. കടലമ്മേ, ചതിക്കല്ലേ .. പണി തീര്‍ന്നില്ലാ എന്റെ കൊട്ടാരത്തിന്റെ ..

ഇനി ... ? അഛനും അമ്മക്കും എനിക്കുമായി ഒരു കൊച്ചു മുറി ..

കൊട്ടാരത്തിനു മുന്നില്‍ പച്ച നിറത്തിലെ ഒരു വലിയ കാര്‍ ...

അയ്യോ .. കടലമ്മ കള്ളിയല്ലാ .. കള്ളിയല്ലാ .. കൊണ്ടുപോവല്ലേ ...

ഞാനിനീം ഉണ്ടാക്കും .. കടലമ്മക്ക് ധൈര്യമുണ്ടേല്‍ ഒന്നൂടെ തൊട്ടുനോക്കൂ .. കള്ളീ .. കടലമ്മ കള്ളീ ..

..... അഛാ .. എന്റെ കൊട്ടാരം ..

... :( ....

ഇനി ശരണം സ്വന്തം ഹീറോയായ അഛന്‍ തന്നെ .. വാ അഛാ .. നമുക്കൊരുമിച്ചിനി ഉണ്ടാക്കാം കൊട്ടാരം ..


ആമുഖം എന്ന പരിക്ഷണം ..

ആദ്യത്തേതു എനിക്കൊരു സാഹസം ആയിരുന്നെങ്കില്‍ ഇതു എനിക്കു ഒരു പരീക്ഷണം ആണ്. മറ്റുള്ളവരെ എത്രത്തോളം പരീക്ഷിക്കാന്‍ എനിക്കാവുമെന്നൊരു പരീക്ഷണം ..

ഇവിടെ ഞാന്‍ എന്റെ കുഞ്ഞി ക്യാമറയില്‍ എടുത്ത പൊട്ട ഫോട്ടോങ്ങളും, ഞാന്‍ കാണുന്ന പടങ്ങളുടെ കുഞ്ഞി കുഞ്ഞി റിവ്യൂകളും ആണ് ഇട്ട് നിങ്ങളെ പരീക്ഷിക്കാന്‍ ഉദ്ദേശിക്കുന്നതു . ഞാനൊരു അമച്ച്വര്‍ ഫോട്ടോ പിടുത്തക്കാരനും, സാദാ‍ പടം കാണല്‍കാരനും ആണ് എന്ന മുന്‍‌കൂര്‍ ജാമ്യം ആദ്യമേ എടുത്തുകൊണ്ട് തുടങ്ങട്ടേ .. അനുഗ്രഹിക്കുക, ക്ഷമിക്കുക, പൊറുക്കുക. ...

ജയ് ക്യാമറാ ..!

ഹരി ശ്രീ ..

ഓം ഹരി ശ്രീ ഗണപതയേ നമഃ അവിഘ്നമസ്തു ശ്രീ ഗുരുഭ്യോ നമഃ

 
 
Creative Commons License
This work is licensed under a Creative Commons Attribution-Noncommercial-Share Alike 3.0 Unported License