ഗര്‍ഭിണി


പെയ്തൊഴിയാന്‍ ഗര്‍ഭിണിയെപ്പോലെ മുട്ടി നില്‍ക്കുന്ന ആകാശം ... വീശിയടിക്കുന്ന കായല്‍ക്കാറ്റ്, മഴയേല്‍ക്കാന്‍ കൊതിച്ചു നില്‍ക്കുന്ന ഭൂമി .. ഒരു നോസ്റ്റല്‍ജിക്ക് കായല്‍ ഷോട്ട് .. കുട്ടനാട്ടില്‍ നിന്നും.




.


നാളെയുടെ വാഗ്ദാനം




കയറാന്‍ കൊതിക്കുന്നവനും കയറി ഇറങ്ങിയവനും ..






റോളര്‍കോസ്റ്റര്‍ - തമിഴ് കളര്‍



നേരത്തെ പോസ്റ്റിയ പടത്തിന്റെ കളര്‍ വേര്‍ഷന്‍ ..





കടലിന്റെ മക്കള്‍




കടലമ്മേ കടലമ്മേ, കനിവൊന്നു തരു അമ്മേ ..
വല നിറയേ മടി നിറയേ പവിഴങ്ങള്‍ തരികമ്മേ ..


റോളര്‍കോസ്റ്റര്‍


തമിഴ്‌നാട്ടിലൂടെയുള്ള ഒരു യാത്രക്കിടയില്‍ കണ്ടുമുട്ടിയ ബാല്യങ്ങള്‍ - സേലത്തിനടുത്ത് നാലു വരികളില്‍ പുതുതായി നിര്‍മ്മിക്കപ്പെട്ട രാജപാതക്കടൂത്തെ ഒരു കൊച്ചു കുടുംബം. മുന്നിലൂടെ, കണ്ണില്‍ ഒരു തിളക്കം മാത്രം ബാക്കി വച്ചുകൊണ്ട് ചീറിപ്പായുന്ന ആഡംബരക്കാറുകള്‍ അവരുടെ സ്വപ്നങ്ങള്‍ ആയിരിക്കാം .. അവര്‍ ഒരിക്കല്‍ അതിലും വലിയവ സ്വന്തമാക്കുമെന്നു തീരുമാനിച്ചുറച്ചിട്ടുണ്ടാവാം ... അവരുടെ സ്വപ്നങ്ങള്‍ക്കൊരു ബെസ്റ്റ് ഓഫ് ലക്ക് ...


അവന്റെ കടലെടുത്ത സ്വപ്നം

റിസഷനും ബെഞ്ചും പിങ്ക് സ്ലിപ്പും പിച്ചപാത്രവും ദുഃസ്വപ്നം കണ്ട് മടുത്ത് , ഒരു ചേഞ്ചിനായി ബീച്ചിലേക്കിറങ്ങിയ എനിക്ക് വീണുകിട്ടിയ അജ്ഞാതനായ ഒരു നിഷ്കളങ്കബാല്യത്തിന്റെ കളിചിരികള്‍ ..



എന്റെ വീട് : പച്ചനിറത്തിലെ ചെരിഞ്ഞ മേല്‍ക്കൂര ആയിരിക്കും അതിനു ..





അയ്യോ .. കടലമ്മേ, ചതിക്കല്ലേ .. പണി തീര്‍ന്നില്ലാ എന്റെ കൊട്ടാരത്തിന്റെ ..





ഇനി ... ? അഛനും അമ്മക്കും എനിക്കുമായി ഒരു കൊച്ചു മുറി ..





കൊട്ടാരത്തിനു മുന്നില്‍ പച്ച നിറത്തിലെ ഒരു വലിയ കാര്‍ ...





അയ്യോ .. കടലമ്മ കള്ളിയല്ലാ .. കള്ളിയല്ലാ .. കൊണ്ടുപോവല്ലേ ...





ഞാനിനീം ഉണ്ടാക്കും .. കടലമ്മക്ക് ധൈര്യമുണ്ടേല്‍ ഒന്നൂടെ തൊട്ടുനോക്കൂ .. കള്ളീ .. കടലമ്മ കള്ളീ ..





..... അഛാ .. എന്റെ കൊട്ടാരം ..





... :( ....





ഇനി ശരണം സ്വന്തം ഹീറോയായ അഛന്‍ തന്നെ .. വാ അഛാ .. നമുക്കൊരുമിച്ചിനി ഉണ്ടാക്കാം കൊട്ടാരം ..


ആമുഖം എന്ന പരിക്ഷണം ..

ആദ്യത്തേതു എനിക്കൊരു സാഹസം ആയിരുന്നെങ്കില്‍ ഇതു എനിക്കു ഒരു പരീക്ഷണം ആണ്. മറ്റുള്ളവരെ എത്രത്തോളം പരീക്ഷിക്കാന്‍ എനിക്കാവുമെന്നൊരു പരീക്ഷണം ..

ഇവിടെ ഞാന്‍ എന്റെ കുഞ്ഞി ക്യാമറയില്‍ എടുത്ത പൊട്ട ഫോട്ടോങ്ങളും, ഞാന്‍ കാണുന്ന പടങ്ങളുടെ കുഞ്ഞി കുഞ്ഞി റിവ്യൂകളും ആണ് ഇട്ട് നിങ്ങളെ പരീക്ഷിക്കാന്‍ ഉദ്ദേശിക്കുന്നതു . ഞാനൊരു അമച്ച്വര്‍ ഫോട്ടോ പിടുത്തക്കാരനും, സാദാ‍ പടം കാണല്‍കാരനും ആണ് എന്ന മുന്‍‌കൂര്‍ ജാമ്യം ആദ്യമേ എടുത്തുകൊണ്ട് തുടങ്ങട്ടേ .. അനുഗ്രഹിക്കുക, ക്ഷമിക്കുക, പൊറുക്കുക. ...

ജയ് ക്യാമറാ ..!

ഹരി ശ്രീ ..

ഓം ഹരി ശ്രീ ഗണപതയേ നമഃ അവിഘ്നമസ്തു ശ്രീ ഗുരുഭ്യോ നമഃ

 
 
Creative Commons License
This work is licensed under a Creative Commons Attribution-Noncommercial-Share Alike 3.0 Unported License