ഇവിടത്തെ കാര്യവും ആയിട്ട് ബന്ധമില്ലാത്ത ഒരു കാര്യം പറഞ്ഞോട്ടേ ..
ഇന്നു ജനുവരി 21, കേരളാ യൂണിവേഴ്സിറ്റി യുവജനോത്സവം കൊടിയേറുകയാണ്, ഇവിടെ, ചേര്‍ത്തലയില്‍. ഇനി ദിവസങ്ങളോളം ഈ കൊച്ചു ചേര്‍ത്തല കലാപ്രകടനങ്ങളുടെ ഉന്മാദത്തിലാടാന് പോവുന്നു. ഈ അവസരത്തില്‍ നിങ്ങളെയെല്ലാവരേയും ഞാന്‍ മുഴുവന്‍ ചേര്ത്തലക്കാരുടേയും പേരില്‍ ക്ഷണിച്ചു കൊള്ളുന്നു .. വരിക, കണ്ടു രസിക്കുക ..
ചേര്‍ത്തല കണ്ടിട്ടുള്ളതില്‍ ഏറ്റവും വലിയോരു പന്തല്‍ യുവജനോത്സവത്തിന്റെ ഒന്നാം വേദിക്കായി ഒരുങ്ങിക്കഴിഞ്ഞൂ. അതിന്റെ നിര്‍മ്മാണവേളയിലെ ഒരു പടവും ഇവിടെ പോസ്റ്റുന്നു - പടബ്ലോഗ്ഗായിപ്പോയില്ലേ, പടം പോസ്റ്റാതിരിക്കാന്‍ ആവുമോ? ;)
പരിപാടികളേ പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ ഇവിടെ നിന്നും അറിയാം ..
Subscribe to:
Post Comments (Atom)
1 comment:
കിടിലം പന്തലാണല്ലോ.
Post a Comment