
ഓര്‍മ്മയുണ്ടോ ... മതിലിന്‍മുകളില്‍ വലിഞ്ഞൂ കയറി, നെഞ്ചോരഞ്ഞത് കൂട്ടാക്കതെ അതില്‍ പിടിച്ച് ഇരിക്കുന്ന പായലില്‍ ശക്തന്‍ എന്നു തോന്നുന്ന ഒന്നു പറിച്ച് “ശക്തി ആര്‍ക്ക്” കളിച്ചിരുന്നതു? ഒടക്കി വലിക്കൂമ്പോള്‍ എന്റേത് എപ്പോഴും പെട്ടന്ന് പൊട്ടിപോകുമായിരുന്നു .. എന്നാലും ഉത്സാഹത്തില്‍ എപ്പോഴും മുന്നിലും ആയിരുന്നു ഞാന്‍ .. എന്റെ കളികൂട്ടുകാര്‍, എന്റെ പെങ്ങള്‍ .. അവര്‍ ഒക്കെ വളരെ തിരക്ക് പിടിച്ച ജീവിതത്തില്‍ വ്യാപൃതര്‍ .. ഒരിക്കല്‍ ഒരു ദിവസം കൂടി എനിക്കാ പഴയ ദിവസങ്ങള്‍ ദൈവം തന്നിരുന്നെങ്കില്‍ ...