Showing posts with label travel. Show all posts
Showing posts with label travel. Show all posts

സ്വര്‍ഗ്ഗത്തിലേക്കുള്ള വഴി



താമരശ്ശേരി ചുരം : ഡ്രൈവറുടെ ഉത്തരവാദിത്യങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കാന്‍, വയനാടിന്റെ സൌന്ദര്യം ഒട്ടും വിട്ടു പോവാതെ നുകരാന്‍,  ഇത്തവണ വയനാട്ടിലേക്ക് പോയതു KSRTC ബസ്സില്‍ ആയിരുന്നു .. നട്ടുച്ചക്ക് പോലും കോട നിറഞ്ഞ് നിന്ന വഴികളിലൂടെയുള്ള ആ യാത്ര ബസ്സിനു വേണ്ടിയുള്ള കാത്തുനില്‍ക്കലുകളുടെ വിരസതകളെ വിസ്മരിപ്പിച്ചു - ഈ പടം ചുരത്തിന്റെ ആറാം വളവ് കഴിഞ്ഞുള്ളതാണെന്നു തോന്നുന്നു..


റോളര്‍കോസ്റ്റര്‍ - തമിഴ് കളര്‍



നേരത്തെ പോസ്റ്റിയ പടത്തിന്റെ കളര്‍ വേര്‍ഷന്‍ ..





റോളര്‍കോസ്റ്റര്‍


തമിഴ്‌നാട്ടിലൂടെയുള്ള ഒരു യാത്രക്കിടയില്‍ കണ്ടുമുട്ടിയ ബാല്യങ്ങള്‍ - സേലത്തിനടുത്ത് നാലു വരികളില്‍ പുതുതായി നിര്‍മ്മിക്കപ്പെട്ട രാജപാതക്കടൂത്തെ ഒരു കൊച്ചു കുടുംബം. മുന്നിലൂടെ, കണ്ണില്‍ ഒരു തിളക്കം മാത്രം ബാക്കി വച്ചുകൊണ്ട് ചീറിപ്പായുന്ന ആഡംബരക്കാറുകള്‍ അവരുടെ സ്വപ്നങ്ങള്‍ ആയിരിക്കാം .. അവര്‍ ഒരിക്കല്‍ അതിലും വലിയവ സ്വന്തമാക്കുമെന്നു തീരുമാനിച്ചുറച്ചിട്ടുണ്ടാവാം ... അവരുടെ സ്വപ്നങ്ങള്‍ക്കൊരു ബെസ്റ്റ് ഓഫ് ലക്ക് ...


 
 
Creative Commons License
This work is licensed under a Creative Commons Attribution-Noncommercial-Share Alike 3.0 Unported License