നാളെയുടെ വാഗ്ദാനം
കയറാന്‍ കൊതിക്കുന്നവനും കയറി ഇറങ്ങിയവനും ..


11 comments:

പാച്ചു said...

ഒരു നാള്‍ ഞാനും മാമനു പോലെ വളരും വലുതാവും ..

അകത്തേക്ക് പോയ അഛനെ കാത്ത് ഷാപ്പിനു മുന്നില്‍ കാത്തിരിക്കുന്ന മകന്‍ .. കാഴ്‌ച്ചക്കപ്പുറത്തില്‍ അടുത്ത പോസ്റ്റ് ..

വീ കെ said...

നാളെയുടെ വാഗ്ദാനമെന്നു പറഞ്ഞു കളിയാക്കണ്ട.
നാളെ ഈ ഷാപ്പ് എന്റെ സ്വന്തമാവില്ലന്ന് ആരു കണ്ടു.

പാച്ചു said...

അങ്ങനെ ആയാല്‍ എല്ലാവര്‍ക്കും അതൊരു വാഗ്ദാനം ആവും! ഞാന്‍ ആ കുട്ടിയുടെ കാര്യമാ പറഞ്ഞേ .. :) ഷാപ്പിന്റെ മുന്നില്‍ കാത്ത് നിന്നു ശീലിച്ചവന്‍ നാളെ ഷാപ്പിനുള്ളില്‍ കാത്ത് നില്‍ക്കും മറ്റുള്ളവര്‍ക്കായി .. അതു കഴിഞ്ഞ് വഴിയില്‍ കാത്തുനില്‍ക്കും, ഒരു ഗ്ലാസ്സ് വാങ്ങിത്തരുമോ എന്നും ചോദിച്ചുകൊണ്ട് ..

The Eye said...

Good Photo...

Comment is the best....!!

പുള്ളി പുലി said...

കൊള്ളാം മൂത്താശാരി നിന്റെ ഒറ്റ കണ്ണ് സമ്മതിച്ചു തന്നിരിക്കുന്നു. കമന്റ് അതിലും കലക്കി.

lakshmy said...

ഓർമ്മ വന്നത്, സ്റ്റുഡന്റ് പിരീഡിൽ ഞാൻ കണ്ട ഒരു പതിനൊന്നു വയസ്സുകാരന്റെ [അതോ ഒമ്പതോ] ദയനീയ മരണം. ബാക്ഗ്രൌണ്ട്- കുട്ടിയൂടെ സ്ഥലം വാറ്റുചാരയത്തിനു പേരു കേട്ട ഗോതുരുത്ത്. ചെറുപ്പത്തിലെ അച്ഛനുമമ്മയും നഷ്ടപ്പെട്ട അവനെ, മക്കളില്ലാത്ത വല്യച്ഛനും വല്യമ്മയും സ്വന്തം കുട്ടിയെ പോലെ സ്നേഹിച്ചു വളർത്തുന്നു. മുട്ടിലിഴയുമ്പോഴേ കുഞ്ഞ് വീട്ടിൽ വാറ്റുന്ന ചാരയത്തിന്റെ രുചി നോക്കുമായിരുന്നത്രേ. പിന്നീട് ഒളിഞ്ഞും തെളിഞ്ഞും കുടിച്ചിരുന്ന അവൻ അതിനഡിക്റ്റായി, അവസാനം സിറോസിസ് ലിവർ മൂലമുള്ള മരണവും. അവന് ‘നാളെ’കളില്ലായിരുന്നു

sijisurendren said...

നല്ല പടം, അവന്‍ നാളെ ഈ വാതിലിന്‍റെ വാഗ്ദാനമാകാതിരിക്കട്ടെ

EKALAVYAN | ഏകലവ്യന്‍ said...

നാളെയുടെ വാഗ്ധാനത്തിനു ചുവന്ന അക്ഷരത്തില്‍ എഴുതിവച്ചത് (മദ്യപാനം ആരോഗ്യത്തിനു ഹാനികരം) വായിച്ചു കൊടുക്ക്‌.

പാച്ചു said...

ടാങ്ക്സ് ഉണ്ടൂട്ടോ, ഏകലവ്യാ, സിജ്ജ്യേ, ലക്ഷ്മ്യേ, പുല്യേ, കണ്ണേ .. നിങ്ങ എല്ലാര്‍ക്കും. :) സന്തോഷ്യായി എനിച്ച് ... :)

Priya said...

നല്ല ഫോട്ടോ..

"ഒരു നാള്‍ ഞാനും മാമനു പോലെ വളരും വലുതാവും .."

അത്രയ്ക്ക് വേണോ പാച്ചു???

Priya said...

നല്ല ഫോട്ടോ..

"ഒരു നാള്‍ ഞാനും മാമനു പോലെ വളരും വലുതാവും .."

അത്രയ്ക്ക് വേണോ പാച്ചു???

 
 
Creative Commons License
This work is licensed under a Creative Commons Attribution-Noncommercial-Share Alike 3.0 Unported License