ശക്തി ആര്‍ക്ക് ?


ഓര്‍മ്മയുണ്ടോ ... മതിലിന്‍‌മുകളില്‍ വലിഞ്ഞൂ കയറി, നെഞ്ചോരഞ്ഞത് കൂട്ടാ‍ക്കതെ അതില്‍ പിടിച്ച് ഇരിക്കുന്ന പായലില്‍ ശക്തന്‍ എന്നു തോന്നുന്ന ഒന്നു പറിച്ച് “ശക്തി ആര്‍ക്ക്” കളിച്ചിരുന്നതു? ഒടക്കി വലിക്കൂ‌മ്പോള്‍ എന്റേത് എപ്പോഴും പെട്ടന്ന് പൊട്ടിപോകുമായിരുന്നു .. എന്നാലും ഉത്സാഹത്തില്‍ എപ്പോഴും മുന്നിലും ആയിരുന്നു ഞാന്‍ .. എന്റെ കളികൂട്ടുകാര്‍, എന്റെ പെങ്ങള്‍ .. അവര്‍ ഒക്കെ വളരെ തിരക്ക് പിടിച്ച ജീവിതത്തില്‍ വ്യാപൃതര്‍ .. ഒരിക്കല്‍ ഒരു ദിവസം കൂടി എനിക്കാ പഴയ ദിവസങ്ങള്‍ ദൈവം തന്നിരുന്നെങ്കില്‍ ...

23 comments:

പാച്ചു said...

ഓര്‍മ്മയുണ്ടോ ... നനഞ്ഞ മതിലിന്‍‌മുകളില്‍ വലിഞ്ഞൂ കയറി, നെഞ്ചുരഞ്ഞതു കൂട്ടാ‍ക്കതെ അതില്‍ പിടിച്ച് ഇരിക്കുന്ന പായലില്‍ ശക്തന്‍ എന്നു തോന്നുന്ന ഒന്നു പറിച്ച് “ശക്തി ആര്‍ക്ക്” കളിച്ചിരുന്നതു? ...

Unknown said...

ആകെ സന്തോഷം തരുന്നത് ഇത്തരം പഴയ ഓര്‍മ്മകളാവുമ്പോള്‍ എങ്ങനെയാ ഇതൊക്കെ മറക്കാന്‍ കഴിയുന്നെ.

aneeshans said...

GREEN :). lovd the feel

syam said...

aahha nalla feel tarunna padam.....

ഹരീഷ് തൊടുപുഴ said...

സത്യം..!!
ഇപ്പോൾ എനിക്കും അതെല്ലാം ഓർമ്മ വരുന്നു..

Unknown said...

wow!!!! greeen!! cuteeeeeeeee

Unknown said...
This comment has been removed by the author.
Unknown said...

ഈ പടത്തിന് എന്റെ ഓര്‍മ്മകളുടെ
തിരയിളക്കാനായി

ശ്രീലാല്‍ said...

ആഹ..ആഹ.. കുറേ നാളായി ഞാനിതൊന്ന് ക്ലിക്കാൻ നടക്കുന്നു.. ഉഗ്രനായി പാച്ചൂ.

പാച്ചു said...

@ കണ്ണാ : അതെ, എന്റെ ഒക്കെ കുട്ടികള്‍ (അതു ഉണ്ടാവു‌മ്പോള്‍) ഇതൊക്കെ കാണുക പോലും ഉണ്ടാവില്ലാ ജീവിതത്തില്‍..

@നൊമാദ് : വളരെ നന്ദി, വന്നതിനും, വരവു അറിയിച്ചതിനും .. തെറിയാണെങ്കിലും എല്ലാ പടങ്ങള്‍ക്കും ഒരു അഭിപ്രായം എനിക്കു തന്നൂടെ?

@ ശ്യാം, @ഹരീഷ് തൊടുപുഴ : ഇനിയു വരിക, വിമര്‍ശനങ്ങള്‍ ആയാലും, എന്തായാലും പറയാന്‍ മടിക്കാതെ പറയുക .. ഒട്ടും ധൈര്യപ്പെടേണ്ട .. :)

@ ആരതി .. :)

@ പുള്ളിപ്പുലിയ്യേ : കുറച്ചു നോസ്റ്റാല്‍ജിക്ക് ഷോട്ട്സ് പുലിപ്പടങ്ങളിലും പ്രതീക്ഷിക്കുന്നു..

@ ശ്രീലാല്‍ : വളരെ നന്ദി വന്നതിനും കമന്റിനും .. അഭിപ്രായങ്ങള്‍ തെറിയായിട്ടാണെങ്കിലും പറയാന്‍ മടീക്കല്ലേ ..


നിങ്ങളെ പോലുള്ള പുലികളുടെ ഉപദേശങ്ങള്‍ ഉണ്ടങ്കിലേ നമ്മളെ പോലുള്ള കിന്റര്‍ഗാര്‍ഡന്‍ പടമ്പിടുത്തക്കാര്‍ രക്ഷപ്പെടൂ ..

നിങ്ങളുടെ സ്വന്തം ടുട്ടുസ് :) said...

manoharam aayittundu

സിജി സുരേന്ദ്രന്‍ said...

Really nostalgic, nice padam
പിന്നെ ഒരു ചട്ടിയില്‍ പറിച്ചുനട്ടു വളര്‍ത്തിയാല്‍ കുട്ടികള്‍ക്ക് കാണിച്ചുകൊടുക്കാം, അക്കാര്യത്തില്‍ സങ്കടം വേണ്ടാ പാച്ചൂ, ഞാനിത് ചട്ടീല്‍ വളര്‍ത്തുന്നുണ്ട്. എന്റെ കുട്ട്യോളെ കാണിക്കാന്‍ :))

പൈങ്ങോടന്‍ said...

നോയ്സിന്റെ ശല്യം കുറച്ചൂണ്ടെങ്കിലും നല്ല പടം

ചിത്രം ക്രോപ്പ് ചെയ്തിരുന്നോ?

പാച്ചു said...

@ജവാഹിര്‍ : ടാങ്ക്സ്, വന്നതിനും രണ്ട് വാക്ക് പോസ്റ്റിയതിനും.

@ സിജ്ജ്യേ : ചട്ടിയില്‍ ആദ്യം വല്ല റോസാ പുഷ്പവും നട്ട് വളര്‍ത്താന്‍ നോക്കൂ ;) ഹി ഹി

പാച്ചു said...

@ പൈങ്ങോടാ : നോയിസ് - അതെന്താവും വന്നിരിക്കുന്നതു? എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ നല്ല വെളിച്ചം ഉണ്ടായിരുന്നു, ISO 200 ആവണം. ക്രോപ്പ് ചേയ്തിട്ടുണ്ട്, പക്ഷെ വളരെ അധികം ചേയ്തിട്ടില്ലാ. - പിന്നെ പരീക്ഷണ പോട്ടം ആണിതു. എന്റെ ആദ്യ അപ്പറേച്ചര്‍ പരീക്ഷണം. ഡെപ്‌ത്ത് കൂറച്ചുള്ള പടം ഞാന്‍ വേറെ എടുത്തിട്ടില്ലാ...

പാച്ചു said...

ദാ ഇവിടെ ഞാന്‍ ഇതിന്റെ മറ്റൊരു പടംകണ്ടു. കൊള്ളാം - മറ്റൊരു ആംഗിളിലെ പടം. :)

Sandeepkalapurakkal said...

ബാല്യകാലത്തിലേക്ക് ഒരു നിമിഷം തിരിച്ചുപോയി. അതിയായ സന്തോഷമുണ്ട്.

Muralee Mukundan , ബിലാത്തിപട്ടണം said...

അത്തള പിത്തള ശക്തികൊടുക്കട...പുല്ലാച്ചി...

പാച്ചു said...

@സന്ദീപ്, ബിലാത്തിപട്ടണം : നന്ദി വന്നതിനും കമന്റ് പോസ്റ്റിയതിനും. ഇനിയും വരിക, തെറി ആണെങ്കിലും പറഞ്ഞിട്ട് പോവുക. :)

sunil panikker said...

മനോഹരം

പാക്കരൻ said...

പാച്ചുവണ്ണാ കിടിലന്‍ പടം...

ഈ വേനലിന്‍ ശക്തി താങ്ങാനാവാതെ എന്റ്റെ വീട്ടിലെ പായലെല്ലാം ഉണങ്ങിപ്പൊയിരിക്കുന്നു...

അടുത്ത മഴക്കാലത്തെ അവരുടെ തിരിച്ചു വരവും കാത്തിരിക്കുകയാണ് ഞാന്‍....

ഒറ്റക്കണ്ണന്‍. said...

സത്യം ഭായ്... വല്ലാതെ മിസ്സ് ചെയ്യുന്നു... :( ഞാന്‍ കുറേനാളു കൊണ്ട് തിരഞ്ഞു നടക്കുന്നു ഇത്.. ഇവിടുത്തെ പായലില്‍ ഒന്നും ഇപ്പൊ ഈ കുന്ത്രണ്ടാപ്പി ഇല്ല.. :( :( നോക്കിക്കോ ഒരൂസ്സം ഞാന്‍ ഞാനും പിടിക്കൂല്ലോ ഇതു പോലെ ഒരു ഫോട്ടം.... :)

പാച്ചു said...

ടാങ്ക്സ് സുനില്‍, പാക്കരാ, ഒറ്റക്കണ്ണാ :) ഇനിയും ദയവായി വരിക, അഭിപ്രായങ്ങള്‍ പറയുക,

 
 
Creative Commons License
This work is licensed under a Creative Commons Attribution-Noncommercial-Share Alike 3.0 Unported License