റിസഷനും ബെഞ്ചും പിങ്ക് സ്ലിപ്പും പിച്ചപാത്രവും ദുഃസ്വപ്നം കണ്ട് മടുത്ത് , ഒരു ചേഞ്ചിനായി ബീച്ചിലേക്കിറങ്ങിയ എനിക്ക് വീണുകിട്ടിയ അജ്ഞാതനായ ഒരു നിഷ്കളങ്കബാല്യത്തിന്റെ കളിചിരികള്‍ ..

എന്റെ വീട് : പച്ചനിറത്തിലെ ചെരിഞ്ഞ മേല്‍ക്കൂര ആയിരിക്കും അതിനു ..

അയ്യോ .. കടലമ്മേ, ചതിക്കല്ലേ .. പണി തീര്‍ന്നില്ലാ എന്റെ കൊട്ടാരത്തിന്റെ ..

ഇനി ... ? അഛനും അമ്മക്കും എനിക്കുമായി ഒരു കൊച്ചു മുറി ..

കൊട്ടാരത്തിനു മുന്നില്‍ പച്ച നിറത്തിലെ ഒരു വലിയ കാര്‍ ...

അയ്യോ .. കടലമ്മ കള്ളിയല്ലാ .. കള്ളിയല്ലാ .. കൊണ്ടുപോവല്ലേ ...

ഞാനിനീം ഉണ്ടാക്കും .. കടലമ്മക്ക് ധൈര്യമുണ്ടേല്‍ ഒന്നൂടെ തൊട്ടുനോക്കൂ .. കള്ളീ .. കടലമ്മ കള്ളീ ..

..... അഛാ .. എന്റെ കൊട്ടാരം ..

... :( ....

ഇനി ശരണം സ്വന്തം ഹീറോയായ അഛന്‍ തന്നെ .. വാ അഛാ .. നമുക്കൊരുമിച്ചിനി ഉണ്ടാക്കാം കൊട്ടാരം ..